ഹൃദയാഘാത ലക്ഷണം: സ്ത്രീകളിൽ ശ്വാസംമുട്ടൽ, പുരുഷന്മാരിൽ നെഞ്ചുവേദന
Mail This Article
×
ന്യൂഡൽഹി ∙ ഹൃദയാഘാതത്തിനു മുൻപ് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായ ലക്ഷണങ്ങൾ കണ്ടുവരുന്നതായി ലാൻസെറ്റ് ജേണലിൽ വന്ന പുതിയ പഠനം വ്യക്തമാക്കുന്നു. സ്ത്രീകളിൽ ശ്വാസംമുട്ടലാണെങ്കിൽ പുരുഷന്മാരിൽ നെഞ്ചുവേദനയാണ് പൊതുവേ കണ്ടുവരുന്നതെന്ന് കലിഫോർണിയയിലെ സ്മിഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പറയുന്നു. പഠനവിധേയമാക്കിയവരിൽ 50 ശതമാനത്തിനും നെഞ്ചുവേദന, ശ്വാസംമുട്ടൽ, തലകറക്കം, നെഞ്ചിടിപ്പിലെ അസ്വാഭാവിക വർധന തുടങ്ങിയവയിൽ ഏതെങ്കിലുമൊരു ലക്ഷണമുണ്ടായിട്ടുണ്ട്.
English Summary : Heart attack symptom: shortness of breath in women, Chest pain in men
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.