ADVERTISEMENT

ന്യൂഡൽഹി∙ വർഗീയസംഘർഷമുണ്ടായ ഹരിയാനയിലെ നൂഹിൽ, ‘സർവ ജതിയ ഹിന്ദു മഹാപഞ്ചായത്ത്’ ഇന്നു സംഘടിപ്പിക്കുന്ന ബ്രിജ് മണ്ഡൽ ശോഭായാത്രയുടെ മുന്നോടിയായി സുരക്ഷ ശക്തമാക്കി. യാത്രയ്ക്ക് അധികൃതർ അനുമതി നൽകിയിട്ടില്ല. എന്നാൽ, അനുമതി ആവശ്യമില്ലെന്നാണു വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) നിലപാട്. 

അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ വൻസുരക്ഷാസന്നാഹമാണു നൂഹിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തോളം പൊലീസുകാരെയും 24 കമ്പനി അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. ജില്ലയിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളും അടച്ചു. പ്രദേശത്തു നിരോധനാജ്ഞയും പ്രഖ്യാപിച്ചു.  ഇന്നു രാത്രിവരെ ഇന്റർനെറ്റ് വിച്ഛേദിച്ചു. 

ജൂലൈ 31നുണ്ടായ സംഘർഷത്തിനുശേഷം നൂഹിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. സംഘർഷത്തിൽ 6 പേരാണു കൊല്ലപ്പെട്ടത്. ശോഭായാത്രയ്ക്കു അനുമതി നൽകിയിട്ടില്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രതികരിച്ചത്. ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ച എന്ന നിലയിലാണു ഇന്നു ശോഭായാത്ര സംഘടിപ്പിക്കുന്നത്.

 

 

English Summary: High alert in Nuh after Shobha Yatra call

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com