ADVERTISEMENT

ചെന്നൈ ∙ ഗർത്തങ്ങളെ സമർഥമായി കണ്ടെത്തി അവയെ ഒഴിവാക്കി ചന്ദ്രയാൻ 3 ദൗത്യത്തിലെ റോവർ പ്രഗ്യാൻ മുന്നോട്ട്. 4 മീറ്റർ വ്യാസമുള്ള ഒരു ഗർത്തം 3 മീറ്റർ മുൻപേ കണ്ടെത്തി ഗതിമാറി പുതിയ സഞ്ചാരപാതയിലൂടെ റോവർ മുന്നോട്ടു പോയതായി ഐഎസ്ആർഒ അറിയിച്ചു.

റോവർ പകർത്തിയ ഗർത്തത്തിന്റെ ചിത്രവും പുതിയ പാതയിലൂടെ റോവർ നീങ്ങിയതിന്റെ ചിത്രവും ഐഎസ്ആർഒ പുറത്തു വിട്ടു. പ്രഗ്യാൻ എന്ന റോവർ ഇത്തരത്തിൽ ഒഴിവാക്കുന്ന രണ്ടാമത്തെ ഗർത്തമാണിതെന്നും ഐഎസ്ആർഒ വിശദീകരിച്ചു. ഇത്തരത്തിലുള്ള തടസ്സങ്ങളെ മുൻകൂട്ടി മനസ്സിലാക്കാനും മറികടക്കാനും പ്രഗ്യാൻ പഠിച്ചു കഴി‍ഞ്ഞതായി ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

റോവറിന്റെ ഓൺബോർഡ് നാവിഗേഷൻ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്ത് ഡിജിറ്റൽ എലിവേഷൻ മോഡൽ (ഡിഇഎം) സൃഷ്ടിക്കുന്നു. ഇതനുസരിച്ചുള്ള നിർദേശങ്ങൾക്കനുസൃതമായാണു പ്രഗ്യാൻ മുന്നോട്ടു പോകുന്നത്. പൂർണമായി സ്വയം തീരുമാനങ്ങളെടുക്കാനുള്ള കഴിവ് പ്രഗ്യാനില്ല. പരമാവധി 5 മീറ്റർ ചുറ്റളവിലുള്ള കാഴ്ചകളേ റോവറിലെ ക്യാമറയ്ക്കു കാണാൻ കഴിയൂ. ഇതനുസരിച്ചുള്ള നിർദേശങ്ങളാണു റോവറിനു നൽകുന്നത്. 

English Summary : Rover's journey by 'avoid pit' in the moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com