ADVERTISEMENT

ചെന്നൈ ∙ രാജ്യത്തിന്റെ അഭിമാന ബഹിരാകാശ ദൗത്യങ്ങളിൽ നിർണായക ശബ്ദ സാന്നിധ്യമായിരുന്ന ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ  ഉദ്യോഗസ്ഥ എം.വളർമതി (55) അന്തരിച്ചു. സംസ്കാരം നടത്തി. വിക്ഷേപണങ്ങൾക്കു മുമ്പ് കൗണ്ട് ഡൗൺ അനൗൺസ്മെന്റ് നടത്തിയിരുന്നത് തിരുച്ചിറപ്പള്ളി സ്വദേശിനിയും ശ്രീഹരിക്കോട്ടയിലെ മിഷൻ കൺട്രോൾ സെന്റർ റേഞ്ച് ഓപറേഷൻ വിഭാഗം പ്രോഗ്രാം മാനേജരുമായിരുന്ന വളർമതിയായിരുന്നു.

ചന്ദ്രയാൻ 3 ദൗത്യത്തിനു പിന്നാലെ, പിഎസ്എൽവി സി56– ഡിഎസ്– എസ്എആർ ദൗത്യത്തിലാണ് വളർമതിയുടെ ശബ്ദം അവസാനമായി രാജ്യം കേട്ടത്. ഐഎസ്ആർഒ പ്രൊപ്പൽഷൻ റിസർച് കോംപ്ലക്സിൽ നിന്ന് 2016ൽ ശ്രീഹരിക്കോട്ടയിലെത്തിയ വളർമതി പിഎസ്എൽവി സി39 മുതലുള്ള 29 ദൗത്യങ്ങളിൽ പങ്കാളിയായി.

English Summary : Valarmati passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com