ADVERTISEMENT

ചെന്നൈ ∙ ഉറക്കത്തിലേക്കു കടക്കും മുൻപേ, വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഉയർത്തി, സ്ഥാനംമാറ്റി വീണ്ടുംഇറക്കി ഐഎസ്ആർഒയുടെ ബഹിരാകാശ മാജിക്. 

ത്രസ്റ്റർ എൻജിനുകളുടെ സഹായത്തോടെ ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ നിന്ന് 40 സെന്റിമീറ്റർ ഉയർത്തിയ ശേഷം 30 സെന്റീമീറ്റർ മാറ്റിയാണ് വീണ്ടും സോഫ്റ്റ് ലാൻഡിങ് നടത്തിയത്. റോവർ ഇറക്കാനായി തുറന്ന ലാൻഡറിന്റെ വാതിൽ അടച്ചശേഷമായിരുന്നു പരീക്ഷണം.

ഒരിക്കൽ ലാൻഡ് ചെയ്ത ശേഷം ചന്ദ്രന്റെ ഉപരിതലത്തിൽനിന്നു വീണ്ടും ഉയരാനുള്ള ശേഷി കൈവരിക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ നിർണായകമായിരുന്നു പരീക്ഷണം. നിലവിൽ യുഎസിനും ചൈനയ്ക്കും ഉൾപ്പെടെ ഈ സാങ്കേതികവിദ്യയുണ്ട്. ലാൻഡറിലെ ഉപകരണങ്ങൾ ചന്ദ്രോപരിതലത്തിൽ രണ്ടാമത് ഇറങ്ങിയ സ്ഥലത്തും പരിശോധന നടത്തി വിവരങ്ങൾ ഭൂമിയിലേക്കയച്ചു. തുടർന്ന്, ഇന്നലെ രാവിലെ 8 മണിയോടെ വിക്രം ലാൻഡർ നിദ്രയിലായി. മൈനസ് 180 ‍ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന താപനിലയെ അതിജീവിച്ച് 22ന് ലാൻഡറും റോവറും ‘ഉണരും’ എന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.

∙ ‘ചന്ദ്രയാൻ 3 ദൗത്യത്തിൽ, വിക്രം ലാൻഡർ കൊണ്ടു നിർവഹിക്കാനിരുന്ന ലക്ഷ്യങ്ങൾക്കപ്പുറത്തേക്കുള്ള നേട്ടമാണിത്. ഭാവിയിൽ മനുഷ്യരെ ചന്ദ്രനിലെത്തിക്കുന്ന യാത്രാദൗത്യങ്ങൾക്കും ചന്ദ്രനിൽനിന്നു വസ്തുക്കൾ ഭൂമിയിലേക്കു തിരികെയെത്തിക്കുന്ന ‘സാംപിൾ റിട്ടേൺ’ ദൗത്യങ്ങൾക്കുമുള്ള തുടക്കം കൂടിയാണിത്.’ – ഐഎസ്ആർഒ

English Summary: Before 'sleeping' on the moon, Vikram Lander has another soft landing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com