ADVERTISEMENT

ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ആതിഥ്യം വഹിക്കുന്ന അത്താഴവിരുന്നിലേക്കു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ ക്ഷണിക്കാത്തതിനെ രാഹുൽ ഗാന്ധി വിമർശിച്ചു. ജനസംഖ്യയിലെ 60 ശതമാനത്തെ പ്രതിനിധീകരിക്കുന്ന നേതാക്കളെ കേന്ദ്രം വിലമതിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉൽപാദന മേഖലയിലെ ചൈനീസ് മോഡലിനെ നേരിടാൻ ഇന്ത്യയും യുഎസും യൂറോപ്യൻ രാജ്യങ്ങളും ബദൽ മോഡലിനു രൂപം നൽകണം– അദ്ദേഹം പറഞ്ഞു. 

അത്താഴവിരുന്നിൽ പ്രതിപക്ഷ നിരയിൽ നിന്നുള്ള മുഖ്യമന്ത്രിമാരായ മമത ബാനർജി (ബംഗാൾ), എം.കെ.സ്റ്റാലിൻ (തമിഴ്നാട്), അരവിന്ദ് കേജ്‌രിവാൾ (‍ഡൽഹി), ഹേമന്ദ് സോറൻ (ജാർഖണ്ഡ്), നിതീഷ് കുമാർ (ബിഹാർ) എന്നിവർ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നില്ല. മുൻ പ്രധാനമന്ത്രിമാരായ ‍ഡോ. മൻമോഹൻ സിങ്, എച്ച്.ഡി.ദേവെ ഗൗഡ എന്നിവർ അനാരോഗ്യംമൂലം പങ്കെടുക്കില്ല. 

English Summary : Rahul Gandhi criticized on didnot invite Kharge as part of g20 summit 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com