ADVERTISEMENT

ന്യൂഡൽഹി ∙ ഉച്ചകോടിയിൽ ‘ഭാരത്’ എന്നെഴുതിയ നെയിം പ്ലേറ്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത്. കഴിഞ്ഞ വർഷത്തെ ബാലി ഉച്ചകോടിയിൽ ‘ഇന്ത്യ’ എന്ന പേരാണ് ഉപയോഗിച്ചിരുന്നത്. ജി20 രാജ്യാന്തര മീഡിയ സെന്ററിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ബാഡ്ജിൽ ‘ഭാരത് ഒഫീഷ്യൽ’ എന്നാണു രേഖപ്പെടുത്തിയിരുന്നത്. അതേസമയം, സംയുക്ത പ്രസ്താവനയിലടക്കം ഇന്ത്യ എന്നു തന്നെയാണുള്ളത്.

ഉച്ചകോടിയുടെ വേദിയായ പ്രഗതി മൈതാനത്ത് ‘ജി20 ഇന്ത്യ’ എന്ന ഹോർഡിങ്ങുകളും കട്ടൗട്ടുകളുമുണ്ടായിരുന്നു. ജി20 നേതാക്കൾക്കുള്ള അത്താഴവിരുന്നിലേക്ക് ‘രാഷ്ട്രപതി ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയ ക്ഷണക്കത്ത് നൽകിയതോടെയാണ് പേരു സംബന്ധിച്ച വിവാദം തുടങ്ങിയത്.

English Summary: 'Bharat' on name plate; 'India' in declaration at G20 summit 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com