ADVERTISEMENT

ന്യൂഡൽഹി ∙ യുക്രെയ്നിൽ ഭക്ഷ്യ–ഊർജ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നു ജി20 ഉച്ചകോടിയുടെ ന്യൂഡൽഹി പ്രഖ്യാപനം. ബലപ്രയോഗത്തിലൂടെയല്ല, ചർച്ചകളിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നു നിർദേശിക്കുന്ന സംയുക്ത പ്രഖ്യാപനം നീണ്ട ചർച്ചകൾക്കൊടുവിലാണ് അംഗീകരിച്ചത്. എന്നാൽ ഇപ്പോഴത്തെ പ്രസ്താവന നിരാശാജനകമാണെന്നു യുക്രെയ്ൻ പ്രതികരിച്ചു. റഷ്യയുടെ പേര് എഴുതിച്ചേർത്തും മറ്റ് ഒട്ടേറെ തിരുത്തലുകൾ വരുത്തിയും പ്രഖ്യാപനത്തിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

യുക്രെയ്നിൽ സമാധാനത്തിനു രാജ്യങ്ങൾ യുഎൻ ചാർട്ടർ പ്രകാരം പ്രവർത്തിക്കണമെന്ന് ഓർമിപ്പിക്കുന്ന പ്രഖ്യാപനത്തിൽ റഷ്യയുടെ പേരെടുത്തു പറഞ്ഞിട്ടില്ല. ആണവായുധ ഭീഷണിക്കെതിരെയും പരാമർശമുണ്ട്. റഷ്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾ പ്രഖ്യാപനം അംഗീകരിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇന്ത്യൻ ഷെർപ അമിതാഭ് കാന്തും മാധ്യമങ്ങളോടു പറഞ്ഞു. ആഫ്രിക്കൻ യൂണിയനു സ്ഥിരാംഗത്വം നൽകിയാണ് 2 ദിവസത്തെ ഉച്ചകോടി തുടങ്ങിയത്. കൂട്ടായ്മയുടെ പേര് ജി21 എന്നാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

20% എഥനോൾ ചേർത്ത പ്രകൃതിസൗഹൃദ പെട്രോളിന്റെ ഉപയോഗം ലോകമെങ്ങും പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൈവ ഇന്ധന കൂട്ടായ്മ പ്രഖ്യാപിച്ചു. പ്രകൃതിസൗഹൃദ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ‘ഹരിത ക്രെഡിറ്റ്’ പദ്ധതിയും പരിസ്ഥിതി, കാലാവസ്ഥാ നിരീക്ഷണത്തിനു ജി20 സാറ്റലൈറ്റ് മിഷനും മോദി നിർദേശിച്ചു.

English Summary: 'Military action in Ukraine must be stopped'; G20 announcement without mentioning Russia name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com