ADVERTISEMENT

ന്യൂഡൽഹി∙ ജി20 ഉച്ചകോടിക്കു ഡൽഹിയിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഡൽഹി അതിരൂപതയിലെ പുരോഹിതന്റെ കാർമികത്വത്തിൽ നടന്ന പ്രത്യേക കുർബാനയിൽ സംബന്ധിച്ചു. ഡൽഹി അതിരൂപത ലിറ്റർജി ഇൻ ചാർജും ഗോവ സ്വദേശിയുമായ ഫാ.നിക്കോളാസ് ഡയസാണു ബൈഡനു വേണ്ടി അദ്ദേഹം താമസിച്ച ഐടിസി മൗര്യ ഹോട്ടലിൽ ആരാധനാച്ചടങ്ങുകൾ നിർവഹിച്ചത്.

ഇന്ത്യയിലെത്തുന്ന ജോ ബൈഡന് കുർബാനയിൽ സംബന്ധിക്കണമെന്ന ആവശ്യവുമായി യുഎസ് എംബസിയാണ് ഫാ നിക്കോളാസ് ഡയസിനെ ഒരാഴ്ച മുൻപു സമീപിച്ചത്. ബൈഡൻ യുഎസ് ആരാധനക്രമം പിന്തുടരുന്നതിനാൽ ഇതുസംബന്ധിച്ച വിശദാംശങ്ങളും എംബസി കൈമാറി. തുടർന്നു ശനിയാഴ്ച രാവിലെ 9ന് ആണു ഹോട്ടലിൽ ബൈഡനും അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത ചില ഉദ്യോഗസ്ഥരും മാത്രം പങ്കെടുത്ത ദിവ്യബലി നടന്നത്. അദ്ദേഹം കുർബാന സ്വീകരിക്കുകയും ചെയ്തു.

ഫ്രാൻസിസ് മാർപാപ്പയുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ചു ബൈഡൻ പറഞ്ഞുവെന്ന് ഫാ.നിക്കോളാസ് 'മനോരമ'യോടു പറഞ്ഞു. കുർബാനയ്ക്കു ശേഷം ഗോവയിലെ ഇന്തോ–പോർച്ചുഗീസ് വിഭവമായ 'ബെബിങ്ക' ബൈഡനു സമ്മാനമായി നൽകി. ബൈഡൻ തിരികെ സമ്മാനിച്ചത് പ്രസിഡൻഷ്യൽ മുദ്ര പതിപ്പിച്ച ഉപഹാരമാണ്.

English Summary: US President Joe Biden attended private mass in Delhi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com