ADVERTISEMENT

ന്യൂഡൽഹി ∙ 2010ൽ യുപിഎ സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിൽ ഒബിസി സംവരണം അനുവദിക്കാത്തതിൽ 100% ഖേദിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസിനായി യുപിഎ കാലത്ത് ശേഖരിച്ച കണക്കുകൾ അന്നു പുറത്തുവിടേണ്ടിയിരുന്നു.

കേന്ദ്ര സർവീസിലെ 90 സെക്രട്ടറിമാരിൽ 3 പേർ മാത്രമാണ് ഒബിസിയിൽ നിന്നുള്ളത്. രാജ്യത്തെ ബജറ്റിന്റെ 5 % മാത്രമാണ് ഇവർ കൈകാര്യം ചെയ്യുന്നത്. എണ്ണത്തിന് ആനുപാതികമായ പ്രാതിനിധ്യം ഒബിസി വിഭാഗങ്ങൾക്ക് ഉറപ്പാക്കണം. എണ്ണം അറിയാൻ അടുത്ത സെൻസസിനൊപ്പം ജാതി സെൻസസ് കൂടി നടത്തണം. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തും. സെൻസസ്, മണ്ഡല പുനർനിർണയം എന്നിവയ്ക്കു കാത്തിരുന്നാൽ സ്ത്രീ സംവരണം നടപ്പാക്കാൻ 10 വർഷമെങ്കിലുമെടുക്കുമെന്നും രാഹുൽ പറഞ്ഞു.

English Summary: Reservation for OBC Women: Rahul Gandhi says he regrets UPA'S lapses in 2010 bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com