സർഫാസി: ഏറ്റെടുക്കുന്ന ആസ്തി വിവരം 6 മാസത്തിനകം വെബ്സൈറ്റിൽ ഉറപ്പാക്കണം
Mail This Article
ന്യൂഡൽഹി ∙ സർഫാസി നിയമപ്രകാരം ധനകാര്യ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന വസ്തു അടക്കമുള്ള ആസ്തികളുടെ വിവരങ്ങൾ 6 മാസത്തിനകം ബാങ്കുകൾ അവരുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ റിസർവ് ബാങ്ക് ഉത്തരവിട്ടു. കൂടുതൽ സുതാര്യത ഉറപ്പാക്കാൻ വേണ്ടിയാണിതെന്ന് ആർബിഐ അറിയിച്ചു.
ഓരോ മാസവും ഈ പട്ടിക പുതുക്കുകയും വേണം. വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻബിഎഫ്‍സി), അസറ്റ് റീകൺസ്ട്രക‍്ഷൻ കമ്പനികൾ (എആർസി) അടക്കം എല്ലാത്തരം ധനകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്.
വായ്പയെടുത്തയാളുടെയും ജാമ്യം നിൽക്കുന്നയാളുടെയും വിലാസം, തിരിച്ചടയ്ക്കാനുള്ള തുക, ആസ്തി സംബന്ധിച്ച വിവരങ്ങൾ അടക്കം പ്രസിദ്ധീകരിക്കണം. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഭൂമിയോ മറ്റു തരം വസ്തുക്കളോ പണയം നൽകി വായ്പയെടുത്ത ശേഷം തിരിച്ചടവു മുടങ്ങിയാൽ, ഈ വസ്തുക്കൾ വിറ്റ് വായ്പത്തുക ഈടാക്കാൻ അധികാരം നൽകുന്നതാണ് 2002 ലെ സർഫാസി നിയമം.
English Summary: SARFASI: Information of acquired assets should be ensured on the website within 6 months