ADVERTISEMENT

ന്യൂഡൽഹി ∙ മാനസികവെല്ലുവിളി നേരിടുന്ന മുസ്‌ലിം യുവാവ് ആൾക്കൂട്ടത്തിന്റെ മർദനമേറ്റു മരിച്ചു. മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ടം പോസ്റ്റിൽ കെട്ടിയിട്ടു ക്രൂരമായി മർദിച്ച ഇസാർ (26) ആണു മരിച്ചത്. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സുന്ദർ നാഗ‍്‍രി ജി4 ബ്ലോക്കിൽ കഴിഞ്ഞ ദിവസം പുലർച്ചെ 5 ന് ആണു സംഭവം.

ശരീരമാസകലം പരുക്കേറ്റ ഇസാർ വൈകിട്ട് ഏഴോടെ മരിച്ചു. മോഷ്ടാവെന്നാരോപിച്ച് ഒരു സംഘം ചെറുപ്പക്കാർ പോസ്റ്റിൽ കെട്ടിയിട്ടു വടികൊണ്ടു ക്രൂരമായി മർദിച്ചെന്നു മകൻ പറഞ്ഞതായി പിതാവ് അബ്ദുൽ വജീദ് പറഞ്ഞു. മാനസികവെല്ലുവിളി നേരിടുന്നതിനാൽ ആൾക്കൂട്ടത്തിന്റെ ചോദ്യങ്ങൾക്കു തൃപ്തികരമായ ഉത്തരം നൽകാൻ ഇസാറിനു കഴിഞ്ഞിട്ടുണ്ടാവില്ലെന്നു പൊലീസ് സൂചിപ്പിച്ചു.

English Summary: Mentally challenged muslim youth beaten to death by mob in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com