രാജസ്ഥാൻ: വനിതാസംവരണം തുറുപ്പുചീട്ടാക്കാൻ ബിജെപി
Mail This Article
ന്യൂഡൽഹി ∙ രാജസ്ഥാനിലെ ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ 33% വനിതാ സംവരണമുണ്ടാകുമെന്ന് സൂചന. കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷം ആദ്യ പട്ടിക ഇന്നു പുറത്തിറങ്ങിയേക്കും. കഴിഞ്ഞ തവണ തോറ്റ സീറ്റുകളിലേക്കുള്ള പട്ടിക ഇന്നു പ്രഖ്യാപിക്കുമെന്നാണ് സൂചന.
‘ലഡ്കി ഹൂം, ലഡ് സക്തീ ഹൂം’ (പെൺകുട്ടിയാണ്, പോരാടാൻ പറ്റും) എന്ന മുദ്രാവാക്യമാണ് പ്രിയങ്ക ഗാന്ധി നൽകിയത്. എന്നാൽ, രാജസ്ഥാനിലെ വനിതകൾ ‘ലഡ്കി ഹൂം തോ ക്യാ രാജസ്ഥാൻ മേം ബച് സക്തീ ഹൂം’ (പെൺകുട്ടിയാണ്, രാജസ്ഥാനിൽ രക്ഷയുണ്ടോ) എന്നാണ് ബിജെപി ചോദിക്കുന്നത് – പാർട്ടി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.
രാജസ്ഥാൻ നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും കഴിഞ്ഞ ദിവസം പുലരുംവരെ ചർച്ച നടത്തിയിരുന്നു. നഡ്ഡ ഇന്നലെ രാവിലെയും ചർച്ചകൾക്കു ശേഷമാണ് ഡൽഹിയിൽ മടങ്ങിയെത്തിയത്. ഭരണ വിരുദ്ധ വികാരം മുതലെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
English Summary : BJP to make women's reservation a trump card in Rajasthan