പിഎഫ് പെൻഷൻ: തൊഴിലുടമകൾക്ക് 3 മാസം കൂടി സമയം
Mail This Article
ന്യൂഡൽഹി ∙ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കുന്നതിന് ജീവനക്കാർ നൽകിയ അപേക്ഷകളിൽ തൊഴിലുടമകൾ ശമ്പള വിവരം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു (ഇപിഎഫ്ഒ) കൈമാറാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേയാണ് തൊഴിലുടമകളുടെ അഭ്യർഥനപ്രകാരം ഇപിഎഫ്ഒ 3 മാസംകൂടി നീട്ടിയത്.
ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് 17.49 ലക്ഷം ജീവനക്കാർ ഓപ്ഷൻ നൽകിയതായാണ് ഇപിഎഫ്ഒ പറയുന്നത്. ഈ ജീവനക്കാരുടെ ശമ്പളവിവരങ്ങളും അധികമായി അടയ്ക്കേണ്ട പെൻഷൻ വിഹിതവും കണക്കുകൂട്ടി തൊഴിലുടമ ഇപിഎഫ്ഒയ്ക്കു നൽകേണ്ടതുണ്ട്.
ആയിരക്കണക്കിനു ജീവനക്കാരുള്ള തൊഴിലുടമകൾക്ക് ഇത് ശ്രമകരമായ ജോലിയാണ്. 5.52 ലക്ഷം അപേക്ഷകളിൽ തൊഴിലുടമകൾ വിവരങ്ങൾ കൈമാറാൻ ബാക്കിയുള്ള സാഹചര്യത്തിലാണ് സമയം നീട്ടിനൽകിയത്.
English Summary: PF Pension: 3 months more time for employers