ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ പ്രക്ഷോഭം നടത്താനുള്ള തൃണമൂലിന്റെ നീക്കത്തെച്ചൊല്ലി രാഷ്ട്രീയപ്പോര്. ആയിരക്കണക്കിനു പ്രവർത്തകരെ അണിനിരത്തി ഇന്നും നാളെയും ‍നടത്താനിരിക്കുന്ന പ്രക്ഷോഭം പൊളിക്കാൻ കേന്ദ്രവും ബിജെപിയും ശ്രമിക്കുകയാണെന്ന ആരോപണവുമായി തൃണമൂൽ രംഗത്തുവന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കും കേന്ദ്രാവിഷ്കൃത പദ്ധതികൾക്കും കേന്ദ്രം പണം നൽകുന്നില്ലെന്നു കാട്ടിയാണു ജന്തർ മന്തറിൽ തൃണമൂൽ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. 

ബംഗാളിൽനിന്ന് നാലായിരത്തോളം പ്രവർത്തകർക്കു ഡൽഹിയിലെത്താൻ പ്രത്യേക ട്രെയിൻ ബുക്ക് ചെയ്തെങ്കിലും കിഴക്കൻ റെയിൽവേ അവസാന നിമിഷം അതു റദ്ദാക്കിയെന്ന് തൃണമൂൽ നേതാവ് സുഷ്മിത ദേവ് ആരോപിച്ചു. നേതാക്കൾ ബുക്ക് ചെയ്ത വിമാനവും റദ്ദാക്കിയതായി അറിയിപ്പു ലഭിച്ചെന്നും സുഷ്മിത പറഞ്ഞു. ട്രെയിൻ ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രവർത്തകർ 25 ബസുകളിലായി ഡൽഹിയിലേക്കു തിരിച്ചു. 

പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പ്രക്ഷോഭത്തിനു നേതൃത്വം നൽകും. അധ്യാപക നിയമന അഴിമതിയിൽ നാളെ കൊൽക്കത്തയിൽ ഹാജരാകാൻ അഭിഷേകിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചിട്ടുണ്ടെങ്കിലും അതു നിരാകരിച്ച് ‍ഡൽഹിയിലെത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം.

English Summary: Trinamool Congress agitation: Train cancelled; Workers to Delhi by bus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com