ADVERTISEMENT

ബെംഗളൂരു ∙ ബിജെപി സഖ്യത്തിൽ പ്രതിഷേധിച്ച് കേരള ഘടകം ഇടഞ്ഞ സാഹചര്യത്തിൽ  ജനതാദൾ (എസ്) പിളർന്നാൽ, ‘കറ്റയേന്തിയ കർഷക സ്ത്രീ’ചിഹ്നം പാർട്ടിക്ക് നഷ്ടപ്പെടുമെന്ന് കർണാടക പ്രസിഡന്റ് സി.എം.ഇബ്രാഹിം പറഞ്ഞു. സഖ്യതീരുമാനം പുനഃപരിശോധിക്കണമെന്നും ദേവെഗൗഡയോട് ആവശ്യപ്പെട്ടു. എൻഡിഎ സഖ്യത്തിനൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് കേരള ഘടകം പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും കഴിഞ്ഞ ദിവസം ബെംഗളൂരുവിലെത്തി ദേശീയ അധ്യക്ഷൻ ദേവെഗൗഡയെ അറിയിച്ചിരുന്നു. 

എൻസിപി അധ്യക്ഷൻ ശരദ് പവാർ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുമായി ചർച്ച നടത്തിയ ഇബ്രാഹിം 16ന് അനുയായികളെ കണ്ട ശേഷം ഭാവി തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.

സംസ്ഥാന അധ്യക്ഷനായ തന്നോട് ആലോചിക്കാതെയാണ് ദേവെഗൗഡയും  നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമിയും ബിജെപി സഖ്യം തീരുമാനിച്ചതെന്ന് ഇബ്രാഹിം ആരോപിച്ചു. പാർട്ടിയിലോ നിയമസഭാ കക്ഷിയിലോ തീരുമാനം ചർച്ച ചെയ്തിട്ടില്ല. ബിജെപി–ദൾ ധാരണയെക്കുറിച്ച് വ്യക്തതയില്ലെന്നും പറഞ്ഞു. 

ഇതിനിടെ, സഖ്യത്തിൽ പ്രതിഷേധിച്ച് രാജിവയ്ക്കുന്നവരെ പിന്തിരിപ്പിക്കാൻ പ്രാദേശിക നേതാക്കളെയും അണികളെയും കൊണ്ട് പാർട്ടി വിട്ടു പോകില്ലെന്ന് ദൾ നേതൃത്വം പ്രതിജ്ഞയെടുപ്പിക്കുന്നുണ്ട്.

English Summary: Janata Dal on the verge of split says party state President CM Ibrahim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com