ADVERTISEMENT

ന്യൂഡൽഹി ∙ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ ന്യൂസ്ക്ലിക്ക് ഓൺലൈൻ പോർട്ടൽ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയുടെ ഓഫിസിലും വീട്ടിലും സിബിഐ റെയ്ഡ് നടത്തി. പ്രബീറും ഒപ്പം അറസ്റ്റിലായ ന്യൂസ്ക്ലിക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അമിത് ചക്രവർത്തിയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വിദേശനാണ്യ വിനിമയചട്ട ലംഘനവുമായി ബന്ധപ്പെട്ട അന്വേഷണമാണു സിബിഐ നടത്തുന്നത്. സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ എട്ടംഗ സംഘം ഇന്നലെ രാവിലെയാണു പരിശോധന നടത്തിയത്. ഉച്ചവരെ നീണ്ട പരിശോധനയിൽ പുർകായസ്ഥയുടെ കുടുംബാംഗങ്ങളെയും ചോദ്യംചെയ്തു. 

ന്യൂസ്ക്ലിക്കിനെതിരായ ഡൽഹി പൊലീസ് സ്പെഷൽ സെൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായ നികുതി വകുപ്പ് എന്നിവയുടെ അന്വേഷണത്തിനു പിന്നാലെയാണു സിബിഐയുടെ പരിശോധന. കേന്ദ്ര അന്വേഷണ ഏജൻസികൾ ന്യൂസ്ക്ലിക്കിനു മേൽ പിടിമുറുക്കുന്നതിന്റെ സൂചനയാണിത്. മാധ്യമങ്ങളെ നിശ്ശബ്ദമാക്കുകയാണു കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നാരോപിച്ച് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി മുൻപു രംഗത്തുവന്നിരുന്നു.

English Summary:

Newsclick: CBI investigation following police and Enforcement Directorate investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com