ADVERTISEMENT

ഹൈദരാബാദ് ∙ തെലങ്കാനയിൽ ഹാട്രിക് ജയം തേടുന്ന ബിആർഎസ് പ്രകടന പത്രിക ഇന്നു പുറത്തിറക്കും. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ പ്രചാരണ പരിപാടികൾക്കും ഇന്നു തുടക്കമിടും. പാർട്ടി ആസ്ഥാനത്തു നടക്കുന്ന നേതൃയോഗത്തിനു ശേഷമായിരിക്കും പ്രകടനപത്രിക പുറത്തിറക്കുക. ആറിന പ്രഖ്യാപനവും ക്ഷേമ വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസിനെ മറികടക്കുന്ന വാഗ്ദാനങ്ങൾ ബിആർഎസിന്റെ പ്രകടനപത്രികയിലുണ്ടാകുമെന്നാണു സൂചന. ബിആർഎസ് സ്ഥാനാർഥികൾക്കു കെസിആറിന്റെ വക മാർഗനിർദേശം നൽകുന്ന പരിപാടിയും ഇതിനൊപ്പമുണ്ട്. 

കോൺഗ്രസ് വിട്ട ലക്ഷ്മയ്യ ബിആർഎസിൽ ചേർന്നേക്കും

കോൺഗ്രസ് വിട്ട മുൻ പിസിസി അധ്യക്ഷൻ പൊന്നല ലക്ഷ്മയ്യയെ മന്ത്രിയും ബിആർഎസ് വർക്കിങ് പ്രസിഡന്റുമായ കെ.ടി. രാമറാവു സന്ദർശിച്ചു. നേരിട്ടുള്ള ക്ഷണം ലഭിച്ച സാഹചര്യത്തിൽ ലക്ഷ്മയ്യ നാളെ ബിആർഎസിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. പിന്നാക്കക്കാരായ 50 നേതാക്കളെയും കൂട്ടി ഹൈക്കമാൻഡുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് പ്രമുഖ ഒബിസി നേതാവു കൂടിയായ ലക്ഷ്മയ്യ പാർട്ടി വിട്ടത്. 

English Summary:

BRS manifesto in Telangana today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com