നവജാത ശിശുവിനെ വിൽക്കാൻ പ്രേരിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
Mail This Article
ചെന്നൈ ∙നവജാത ശിശുവിനെ വിൽക്കാൻ മാതാപിതാക്കൾക്ക് 2 ലക്ഷം രൂപ വാഗ്ദാനം ചെയ്ത സർക്കാർ ഡോക്ടറും ഇടനിലക്കാരിയും അറസ്റ്റിലായി. നാമക്കൽ തിരുച്ചെങ്കോട് സ്വദേശിനി ഡോ.എ.അനുരാധ(49), ടി.ലോകാംബാൾ (38) എന്നിവരാണു പിടിയിലായത്. പെൺകുട്ടിയെ വളർത്താൻ ബുദ്ധിമുട്ടിയിരിക്കുമെന്നും വിൽക്കാൻ തയാറായാൽ പണം നൽകാമെന്നുമായിരുന്നു വാഗ്ദാനം.
ഇതിനായി ഇടനിലക്കാരിയെ പരിചയപ്പെടുത്തിയതോടെയാണ് സൂര്യപാളയം സ്വദേശികളായ ദിനേശ് – നാഗജ്യോതി ദമ്പതികൾ വിവരം കലക്ടറെ അറിയിച്ചത്. കലക്ടറുടെ നിർദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണു ഡോക്ടർ കുടുങ്ങിയത്. ഡോക്ടറുടെ നേതൃത്വത്തിൽ മുൻപ് 7 കുട്ടികളെ വിറ്റതായും അവയവ മാഫിയാ സംഘവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അനുരാധയെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്ത ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.