ADVERTISEMENT

ന്യൂഡൽഹി ∙ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യുഎസ്. ഉഭയകക്ഷി വ്യാപാരത്തിൽ 11.3% ഇടിവുണ്ടായതായി കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. വ്യാപാരം മുൻ വർഷത്തെ 6728 കോടി ഡോളറിൽ നിന്ന് 5967 കോടി ഡോളറായി കുറഞ്ഞു. 

സാമ്പത്തിക അനിശ്ചിതത്വങ്ങളും കയറ്റുമതി, ഇറക്കുമതി ഇടിവും ശക്തമായിരുന്ന ആദ്യ പകുതിയിൽ ഇന്ത്യയിൽ നിന്നു യുഎസിലേക്കുള്ള കയറ്റുമതി 3828 കോടി ഡോളറിന്റേതായിരുന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 4119 കോടി ഡോളറായിരുന്നു. യുഎസിൽ നിന്നുള്ള ഇറക്കുമതി 2579 കോടി ഡോളറിൽ നിന്ന് 2139 കോടി ഡോളറായി കുറഞ്ഞു

ഉഭയകക്ഷി വ്യാപാരത്തിൽ ചൈനയാണു രണ്ടാമത്. ചൈനയിലേക്കുള്ള കയറ്റുമതി 784 കോടി ഡോളറിൽ നിന്ന് 774 കോടി ഡോളറായി കുറഞ്ഞു. ഇറക്കുമതി 5242 കോടി ഡോളറിൽ നിന്ന് 5047 കോടി ഡോളറായി കുറഞ്ഞു. 2013–18 കാലയളവിൽ ചൈനയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി.

English Summary:

US India's largest trading partner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com