ADVERTISEMENT

ന്യൂഡൽഹി ∙ സായുധസേന ഹോസ്പിറ്റൽ സർവീസസ് ഡയറക്ടർ ജനറൽ പദവിയിലെത്തിയ ആദ്യ വനിതാ ഓഫിസറായി എയർ മാർഷൽ സാധന‌ സക്സേന നായർ. യുദ്ധവിമാന പൈലറ്റായി വിരമിച്ച പാലക്കാട് ഒറ്റപ്പാലം പനയൂർ സ്വദേശി റിട്ട. എയർ മാർഷൽ കെ.പി.നായരുടെ ഭാര്യയായ സാധന ഈ പദവിയിലെത്തിയതോടെ വ്യോമസേനയിൽ എയർമാർഷൽ റാങ്കിലെത്തുന്ന ആദ്യ ദമ്പതികൾ എന്ന അപൂർവ നേട്ടവും ഇവർക്കു സ്വന്തം. ത്രീ സ്റ്റാർ റാങ്ക് ആണിത്. പ്രതിരോധ സേനകളിൽ ത്രീ സ്റ്റാർ റാങ്കിലെത്തുന്ന രണ്ടാമത്തെ ദമ്പതികളാണിവർ. കരസേനയിൽ ലഫ്. ജനറൽ റാങ്കിലെത്തിയ രാജീവ് കനിത്കർ, മാധുരി കനിത്കർ എന്നിവരാണ് ആദ്യ ദമ്പതികൾ. 

പടിഞ്ഞാറൻ വ്യോമ കമാൻഡിൽ പ്രിൻസിപ്പൽ മെഡിക്കൽ ഓഫിസറായി സേവനമനുഷ്ഠിച്ച ഏക വനിത എന്ന പെരുമ നേരത്തേതന്നെ സാധനയ്ക്കു സ്വന്തമാണ്. ഇവരുടെ മകൻ സേനയിൽ യുദ്ധവിമാന പൈലറ്റാണ്. വ്യോമസേനാംഗങ്ങളായിരുന്ന അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടർന്ന് 1985 ൽ ആണു സാധന സേനയിൽ ചേർന്നത്. പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ പഠനം പൂർത്തിയാക്കിയ സാധനയ്ക്ക് വിശിഷ്ട സേവാ മെഡൽ ലഭിച്ചിട്ടുണ്ട്. 1977 ൽ വ്യോമസേനയിൽ ചേർന്ന കെ.പി.നായർ തിരുവനന്തപുരം ദക്ഷിണ വ്യോമസേനാ കമാൻഡിലടക്കം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിവിശിഷ്ട സേവാ മെഡൽ കരസ്ഥമാക്കിയ അദ്ദേഹം 2015 ൽ വിരമിച്ചു. 

English Summary:

Couple on the rank of Air Marshal for the first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com