എസ്പി – കോൺഗ്രസ്: അസംഖാൻ വഴിയുള്ള അനുനയശ്രമം പാളി
Mail This Article
×
ന്യൂഡൽഹി ∙ ജയിലിൽ കഴിയുന്ന സമാജ്‌വാദി പാർട്ടി നേതാവ് അസംഖാനെ സന്ദർശിക്കാനുള്ള യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയുടെ നീക്കം വിഫലം. ബിജെപി സർക്കാർ ജയിലധികൃതരെ ഉപയോഗിച്ചു തന്നെ തടഞ്ഞെന്ന് അജയ് റായ് ആരോപിച്ചു. എന്നാൽ അസംഖാൻ വിസമ്മതിച്ചെന്നാണു ജയിലധികൃതരുടെ വിശദീകരണം. മധ്യപ്രദേശ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ്– എസ്പി ബന്ധം വഷളായിരിക്കെയാണ്, അസംഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചത്.
ഇത്രയും കാലം കോൺഗ്രസും അവരുടെ നേതാക്കളും അസംഖാനെ പൂട്ടുന്ന തിരക്കിലായിരുന്നെന്നും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു. വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിൽ അസംഖാൻ, ഭാര്യ തസീൻ ഫാത്തിമ, മകനും മുൻ എംഎൽഎയുമായ അബ്ദുല്ല അസം എന്നിവരെ കഴിഞ്ഞ ആഴ്ച റാംപുർ കോടതി 7 വർഷം തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു.
English Summary:
Samajwadi Party – Congress: Persuasion attempt through Azam khan failed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.