ADVERTISEMENT

ന്യൂഡൽഹി ∙ വികസിത ഭാരതം എന്ന ലക്ഷ്യത്തിനു യുവശക്തിയെ ഏകോപിപ്പിക്കാൻ ‘മേരാ യുവ ഭാരത്’ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. യുവാക്കൾക്ക് രാഷ്ട്ര നിർമാണ പരിപാടികളിൽ സജീവ പങ്കാളിയാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ വെബ്‌സൈറ്റായ MYBharat ഉദ്ഘാടനം സർദാർ പട്ടേലിന്റെ ജന്മദിനമായ 31ന് നിർവഹിക്കുമെന്നും പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ മോദി അറിയിച്ചു. 31ന് ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണെന്നു കൂടി ഓർമിപ്പിച്ച മോദി അവർക്ക് ആദരാഞ്ജലി അർപ്പിച്ചു. 

രാജ്യത്തു ഖാദി ഉൽപന്നങ്ങളുടെ വിൽപന ഏകദേശം ഒന്നേകാൽ ലക്ഷം കോടി രൂപയായി വർധിച്ചു. ‘വോക്കൽ ഫോർ ലോക്കൽ’ എന്ന ക്യാംപെയ്നിന്റെ ശക്തിയാണ് ഇതിൽ പ്രകടമാകുന്നത്. വിനോദസഞ്ചാര വേളയിലും മറ്റും പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെട്ടവ വാങ്ങാൻ ശ്രദ്ധിക്കണം. ഭാരതം ലോകത്തിന്റെ ഉൽപാദക കേന്ദ്രമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ ഗെയിംസിലും പാരാ ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ താരങ്ങൾ കൈവരിച്ച നേട്ടത്തെ മോദി അഭിനന്ദിച്ചു. ബർലിനിൽ നടക്കുന്ന സ്പെഷൽ ഒളിംപിക്സിൽ പങ്കെടുക്കുന്ന കുട്ടികൾ വെല്ലുവിളികളെ അതിജീവിച്ചു നടത്തുന്ന പോരാട്ടത്തെയും മോദി ഓർമിപ്പിച്ചു. സാഹിത്യത്തിലൂടെ രാജ്യത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തമിഴ് എഴുത്തുകാരി ശിവശങ്കരി നടത്തിയ ശ്രമം, തമിഴകത്തിന്റെ കഥപറച്ചിൽ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന എ.കെ.പെരുമാൾ എന്നിവരെക്കുറിച്ചും മൻ കി ബാത്തിൽ പരാമർശിച്ചു. 

English Summary:

Prime Minister Narendra Modi Announces My Bharath Platform for youth to be launched on 31st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com