ADVERTISEMENT

ന്യൂഡൽഹി ∙ സ്വാതന്ത്ര്യലബ്ധിയുടെ 75–ാം വാർഷികത്തിന്റെ ഭാഗമായി കർത്തവ്യപഥിൽ ഒരുക്കുന്ന ‘അമൃത് വാടിക’യുടെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിച്ച മണ്ണു പ്രത്യേക കലശത്തിൽ നിക്ഷേപിച്ചാണു ശിലാസ്ഥാപനം നിർവഹിച്ചത്. 7500 കലശങ്ങളിലായാണു മണ്ണും വൃക്ഷത്തൈകളും അമൃതകലശ യാത്രയായി ഡൽഹിയിലെത്തിച്ചത്. ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്റെ പ്രതീകമായി ദേശീയ യുദ്ധസ്മാരകത്തിൽ അമൃത് വാടിക എന്ന ഉദ്യാനം ഒരുക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

English Summary:

PM Modi to lay foundation for memorial lawn Amrit Vatika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com