ADVERTISEMENT

ന്യൂഡൽഹി ∙ ലോഡ്ഷെഡിങ് ഒരു കാരണവശാലും പാടില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ലോഡ്ഷെഡിങ് ആധുനിക ഇന്ത്യയ്ക്കു ചേർന്നതല്ലെന്ന് കേന്ദ്ര ഊർജമന്ത്രി ആർ.കെ.സിങ് ഊർജമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. 

രാജ്യത്തെവിടെയും പുരപ്പുറ സോളർ പദ്ധതിക്കായി ഒരാൾ അപേക്ഷിച്ചാൽ വിതരണക്കമ്പനി നിർബന്ധമായും 15 ദിവസത്തിനുള്ളിൽ സാങ്കേതികപഠനം (ടെക്നിക്കൽ ഫീസിബിലിറ്റി സ്റ്റഡി) പൂർത്തിയാക്കാൻ വ്യവസ്ഥ കൊണ്ടുവരുമെന്നു മന്ത്രി പറഞ്ഞു. 15 ദിവസത്തിനുള്ളിൽ പഠനം പൂർ‌ത്തിയാക്കിയില്ലെങ്കിൽ അനുമതി നൽകിയതായി കണക്കാക്കും. സോളർ പ്ലാന്റുകൾക്ക് 5 സ്റ്റാർ ഊർജ റേറ്റിങ് നടപ്പാക്കും.

English Summary:

Loadshedding should not be done under any circumstances directs government of India to state governments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com