ADVERTISEMENT

ന്യൂഡൽഹി ∙ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ‘ടൈംഡ് ഔട്ട്’ ആയ ശ്രീലങ്കൻ താരം ആൻജലോ മാത്യൂസിന്റെ അനുഭവം ഡൽഹി പൊലീസ് റോഡ് ബോധവൽക്കരണത്തിന് ഉപയോഗിക്കുന്നു. ആൻജലോ കയ്യിൽ രണ്ടു ഹെൽമറ്റും പിടിച്ചു നിൽക്കുന്ന ചിത്രം– ‘ഒരു നല്ല ഹെൽമറ്റിനു ടൈംഡ് ഔട്ടിൽ നിന്നു നിങ്ങളെ സംരക്ഷിക്കാൻ കഴിയും’ എന്ന ക്യാപ്ഷനോടെ ഡൽഹി പൊലീസിന്റെ സമൂഹമാധ്യമ പേജുകളിൽ ഇന്നലെ പ്രചരിച്ചു. പൊലീസിന്റെ ട്രാഫിക് ബോധവൽക്കരണ വിഭാഗമാണിതു പ്രചരിപ്പിച്ചത്.

കഴിഞ്ഞ ദിവസം ബംഗ്ലദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിലായിരുന്നു ടൈംഡ് ഔട്ട്. ഹെൽമറ്റിന്റെ സ്ട്രാപ്പിനു തകരാർ സംഭവിച്ചതിനാൽ ആൻജലോ പുതിയ ഹെൽമറ്റിനു വേണ്ടി കാത്തുനിന്നു. ഇത് അനുവദനീയമായ സമയം കഴിഞ്ഞും തുടർന്നതോടെ ബംഗ്ലദേശ് ക്യാപ്റ്റൻ ടൈംഡ് ഔട്ടിന് അപ്പീൽ ചെയ്തു. അംപയർ ഇത് അനുവദിക്കുകയും ചെയ്തു. ആൻജലോയുടെ അനുഭവം ഓർമിപ്പിച്ച് നല്ല ഹെൽമറ്റ് ധരിക്കാൻ നഗരവാസികളെ ആഹ്വാനം ചെയ്യുകയാണു പൊലീസ്.

English Summary:

Delhi Police made Angelo Mathews' timed out as advertisement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com