പ്രചാരണ വാഹനത്തിന്റെ കൈവരി തകർന്നു; മന്ത്രി കെടി രാമറാവുവും പ്രവർത്തകരും തെറിച്ചുവീണു
Mail This Article
×
നിസാമാബാദ് (തെലങ്കാന) ∙ ബിആർഎസ് വർക്കിങ് പ്രസിഡന്റും മന്ത്രിയുമായ കെടി രാമറാവുവും പ്രവർത്തകരും റോഡ് ഷോയ്ക്കിടെ വാഹനത്തിനു മുകളിലെ കൈവരി തകർന്നു താഴെ വീണു. വാഹനം പെട്ടെന്നു നിർത്തിയതിനാൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി.
സിർസില മണ്ഡലത്തിൽ രാവിലെ പത്രിക സമർപ്പിച്ചശേഷം നിസാമാബാദ് ജില്ലയിലെ ആർമൂരിൽ റോഡ് ഷോ നടത്തുന്നതിടെയാണു വാഹനത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന തട്ടിന്റെ കൈവരി തകർന്നത്. രാമറാവുവും പ്രവർത്തകരും വാഹനത്തിന്റെ മുന്നിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സാരമായ പരുക്കില്ലാത്തതിനാൽ കെടിആർ കോടങ്കലിലെ റോഡ് ഷോയിൽ കൂടി പങ്കെടുത്തു. 4 തവണ തുടർച്ചയായി നിയമസഭയിലെത്തിയ നേതാവാണ് കെ.ടി.രാമറാവു.
English Summary:
Narrow escape for Telangana minister and BRS working president KT Rama Rao
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.