ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ പ്രചാരണക്കളത്തിൽ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുന്നു. മറ്റു 4 സംസ്ഥാനങ്ങളിലും പലതവണ പ്രചാരണം നടത്തിയ രാഹുൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടിട്ടും രാജസ്ഥാനിലെത്തിയിട്ടില്ല. 

ദീപാവലിക്കു ശേഷം അടുത്തയാഴ്ച രാഹുൽ എത്തുമെന്നും സംസ്ഥാനത്ത് വോട്ടെടുപ്പ് ഈ മാസം 25ന് ആയതിനാൽ പ്രചാരണത്തിനിറങ്ങാൻ വൈകിയിട്ടില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 30നു തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ ഇതിനോടകം പലതവണ അദ്ദേഹം പ്രചാരണം നടത്തി. 

രാജസ്ഥാനെക്കാൾ കോൺഗ്രസ് കൂടുതൽ വിജയസാധ്യത കാണുന്നത് ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണെന്നതിന്റെ സൂചന കൂടിയാണിത്. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ഉറച്ച വിജയം പ്രതീക്ഷിക്കുന്ന കോൺഗ്രസ്, തെലങ്കാനയിൽ ആഞ്ഞുപിടിച്ചാൽ ഭരണംപിടിക്കാമെന്ന കണക്കുകൂട്ടലിലാണ്. അതേസമയം, ഭരണവിരുദ്ധ വികാരം നേരിടുന്ന രാജസ്ഥാനിൽ കാര്യങ്ങൾ എളുപ്പമല്ല. 

മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം മുൻപ് അട്ടിമറിച്ച അശോക് ഗെലോട്ടിനോടുള്ള നീരസവും രാഹുലിനുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ ഒറ്റക്കെട്ടായി പോരാടുമ്പോൾ രാജസ്ഥാനിൽ ഗെലോട്ടിൽ കേന്ദ്രീകരിച്ചാണു പാർട്ടി മുന്നോട്ടു നീങ്ങുന്നത്.

English Summary:

Rahul Gandhi not campaigning in Rajasthan Assembly Election 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com