ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയപാത വികസനത്തിനു സ്ഥലമേറ്റെടുക്കുമ്പോൾ ഇനിമുതൽ നിർദിഷ്ട പദ്ധതിക്ക് 3 അലൈൻമെന്റുകൾ തയാറാക്കാൻ ദേശീയപാതാ അതോറിറ്റി ആലോചിക്കുന്നു. ഈ അലൈൻമെന്റുകളിൽ പെടുന്ന സ്ഥലങ്ങളുടെ വിൽപനയും തരംമാറ്റലും തടയാൻ സംസ്ഥാനങ്ങളോടു നിർദേശിക്കാനും ആലോചനയുണ്ട്. സ്ഥലമേറ്റെടുക്കൽ മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിന് തയാറാക്കുന്ന കരടു റിപ്പോർട്ടിലായിരിക്കും ഈ നിർദേശങ്ങളുണ്ടാവുക.

 പലയിടത്തും സ്ഥലമേറ്റെടുക്കുമ്പോൾ ഉയർന്ന നഷ്ടപരിഹാരം ചോദിച്ച് പദ്ധതികൾ നീണ്ടുപോകുന്ന സാഹചര്യമുണ്ട്. കേരളം പോലെ ജനവാസം കൂടിയ പ്രദേശങ്ങളിൽ ഭൂമി വില കൂടുതലാണെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ഇനി മുതൽ ഏതെങ്കിലും പദ്ധതി നടപ്പാക്കാനുദ്ദേശിക്കുമ്പോൾ അതിന്റെ 3 അലൈൻമെന്റുകൾ ഉൾപ്പെട്ട വിശദ പദ്ധതിരേഖ തയാറാക്കും. ഇത് ഗതിശക്തി പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.

ഗതിശക്തിയിലുള്ള മറ്റു 16 വകുപ്പുകളുടെ ഏതെങ്കിലും പ്രധാന പദ്ധതികളോ നിർമാണങ്ങളോ ഈ അലൈൻമെന്റിൽ ഉൾപ്പെടുന്നുണ്ടോയെന്നും മറ്റും നോക്കാനാണിത്. അതേ സമയം 3 അലൈൻമെന്റുകളിലുമുൾപ്പെടുന്ന ഭൂമിയുടെ ക്രയവിക്രയവും തരംമാറ്റലും തടയാൻ അതതു പ്രാദേശിക ഭരണകൂടങ്ങളോടു നിർദേശിക്കുകയും ചെയ്യും. 3 അലൈൻമെന്റുകളും വരുന്ന മേഖലയുടെ പുതുക്കിയ റവന്യു മാപ്പും തയാറാക്കും. എല്ലാവർഷവും ജൂൺ 30നുള്ളിലോ അല്ലെങ്കിൽ പദ്ധതി പ്രഖ്യാപിച്ച് 3 മാസത്തിനുള്ളിലോ ഏറ്റെടുക്കേണ്ട ഭൂമി, നഷ്ടപരിഹാരം തുടങ്ങിയവയിൽ തീരുമാനമുണ്ടാക്കാനും നിർദേശമുണ്ട്. 

English Summary:

National Highway Authority is planning to prepare three alignments for projects while acquiring land for the development of the National Highway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com