തുരങ്കത്തിൽ കുടുങ്ങിയവരുടെ രക്ഷയ്ക്കും തുരങ്കം
Mail This Article
×
∙ ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ 2 ദിവസം കൂടി എടുത്തേക്കുമെന്ന് അധികൃതർ
∙ അവശിഷ്ടങ്ങൾക്കിടയിലൂടെ സ്റ്റീൽ കുഴൽ ഹൈഡ്രോളിക് ജാക് ഉപയോഗിച്ചു കടത്തി അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കും
∙ ഇതിനായി 900 മില്ലിമീറ്റർ വ്യാസവും 70 മീറ്റർ നീളവുമുള്ള കുഴൽ ഹരിദ്വാറിൽനിന്ന് എത്തിക്കും
∙ തൊഴിലാളികൾ സുരക്ഷിതർ; ചെറുകുഴലിലൂടെ ഭക്ഷണപ്പൊതികളും വെള്ളവും ഓക്സിജനും ഇവർക്ക് ലഭ്യമാക്കുന്നു
∙ തൊഴിലാളികളുമായി വോക്കി ടോക്കി ഉപയോഗിച്ച് സംസാരിച്ചു
∙ രക്ഷാദൗത്യം ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിൽ
∙ തുരങ്കം ചാർധാം റോഡ് പദ്ധതിയുടെ ഭാഗം. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്
English Summary:
Rescue efforts of workers trapped in Uttarakhand tunnel continues
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.