ADVERTISEMENT

ഹൈദരാബാദ് ∙ പഴയ മിത്രത്തെ അദ്ദേഹത്തിന്റെ മടയിൽ നേരിടാനുള്ള കർത്തവ്യവുമായി കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല തെലങ്കാനയിൽ. രമേശ് എൻഎസ്‌യു ദേശീയ പ്രസിഡന്റായിരിക്കുമ്പോൾ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായിരുന്നു തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു.

ഡൽഹിയിലെ സംഘടനാ പ്രവർത്തനകാലത്തു തുടങ്ങിയ അടുപ്പം കെസിആർ പാർട്ടി വിട്ടതിനു ശേഷവും തുടർന്നു. യുപിഎ മുന്നണിയിൽ കെസിആർ കേന്ദ്രമന്ത്രിയായപ്പോൾ അടുപ്പം ദൃഢമായി. ഇപ്പോൾ ചന്ദ്രശേഖർ റാവുവിനെ അധികാരത്തിൽ നിന്നു താഴെയിറക്കാനുള്ള പോരാട്ടത്തിൽ എഐസിസി പ്രത്യേക നിരീക്ഷകന്റെ റോളാണു ചെന്നിത്തലയ്ക്ക്. കെസിആറിന്റെ തന്ത്രങ്ങൾ അറിയാവുന്ന ചെന്നിത്തല ഇന്നലെ ഹൈദരാബാദിലെത്തി. 

തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നു രമേശ് ചെന്നിത്തല ‘മനോരമ’യോടു പറഞ്ഞു. ‘10 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിആർഎസ് സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. അഴിമതിയും കൊള്ളയും ജനം മടുത്തെന്നും കോൺഗ്രസിന്റെ 6 വാഗ്ദാനങ്ങൾ ചലനമുണ്ടാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മുതിർന്ന നേതാക്കളുമായും മലയാളികളുമായും ചർച്ച നടത്തിയ അദ്ദേഹം ഷംസാബാദ് ബിഷപ് മാർ റാഫേൽ തട്ടിലുമായും കൂടിക്കാഴ്ച നടത്തി. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു മാസത്തോളമായി ഹൈദരാബാദിലുണ്ട്.

English Summary:

Ramesh Chennithala in Telangana to fight out old friend K Chandrasekhar Rao from power in Telangana Assembly Election 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com