വന്ധ്യതാ ചികിത്സ: ജനറിക് മരുന്ന് ഇന്ത്യയിൽ നിർമിക്കും
Mail This Article
×
ന്യൂഡൽഹി ∙ വന്ധ്യതാ ചികിത്സ തേടുന്ന സ്ത്രീകളിൽ ഹോർമോൺ തോത് നിയന്ത്രിതമാക്കുന്നതിൽ നിർണായകമായ ഗനറെലക്സ് അസറ്റേറ്റ് ഇൻജക്‌ഷന്റെ ജനറിക് രൂപം ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ ലുപിൻ ഫാർമസ്യൂട്ടിക്കൽസിന് അനുമതി ലഭിച്ചു. യുഎസ് ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചതായി കമ്പനി വ്യക്തമാക്കി. യുഎസ് കമ്പനിയായ ഒർഗനോൻ വികസിപ്പിച്ച ഇൻജക്‌ഷൻ ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ ലഭിക്കാൻ ഇതു സഹായിക്കും.
English Summary:
Infertility treatment: Generic drug to be manufactured in India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.