ADVERTISEMENT

ന്യൂഡൽഹി ∙ നാഷനൽ ആർക്കൈവ്സിൽ മൂന്നരക്കോടി പേജുകളിലായുള്ള ചരിത്രരേഖകൾ ഇനി ഡിജിറ്റലിൽ ലഭ്യമാകും. വെബ്സൈറ്റ്: https://www.abhilekh-patal.in. നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ കീഴിൽ 70 ലക്ഷം രേഖകളുടെ 34 കോടി പേജുകളാണുള്ളത്. ബാക്കി 30.5 കോടി പേജുകൾ അടുത്ത 2 വർഷത്തിനുള്ളിൽ ലഭ്യമാക്കും. 90 കോടി രൂപ മുതൽമുടക്കിലാണു ഡിജിറ്റൈസേഷൻ നടപടികൾ പൂർത്തിയാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ രേഖകൾ എളുപ്പത്തിൽ സേർച് ചെയ്യാൻ സാധിക്കുന്ന സംവിധാനവും വെബ്‌സൈറ്റിൽ ലഭ്യമാക്കും.

6–ാം നൂറ്റാണ്ടിലെ ബുദ്ധ രേഖകളും മുഗൾകാലഘട്ടത്തിലെ വിശദാംശങ്ങളും ഇന്ത്യയുടെ ചരിത്ര, വന, റവന്യു ഭൂപടങ്ങളും സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയുമായി ബന്ധപ്പെട്ട രേഖകളുമെല്ലാം ഡിജിറ്റലാക്കിയവയിൽ ഉൾപ്പെടുന്നു. 15% പേജുകൾ സ്കാൻ ചെയ്യാൻ പോലുമാകാത്ത വിധം നാശോന്മുഖമായിരുന്നു. ഇവയുടെ കേടുപാടുകൾ പരിഹരിക്കുന്ന ജോലികളും പൂർത്തിയാക്കുകയാണ്. ചരിത്ര രേഖകൾ വെബ്സൈറ്റിൽ സൗജന്യമായി പരിശോധിക്കാം. എന്നാൽ ഇവ ഡൗൺലോഡ് ചെയ്യാൻ ഫീസുണ്ട്.

English Summary:

National Archives of India records are also available digitally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com