ADVERTISEMENT

ഉത്തരകാശി ∙ സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിനെത്തിയ രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റും ഓസ്ട്രേലിയൻ സ്വദേശിയുമായ പ്രഫ. ആർനോൾഡ് ഡിക്സ് സംസാരിക്കുന്നു:

∙വിദേശസംഘവും രക്ഷാദൗത്യത്തിന്റെ ഭാഗമായിരിക്കുന്നു. ഇവിടത്തെ സ്ഥിതി സംബന്ധിച്ച പ്രാഥമിക വിലയിരുത്തലെന്താണ്?

തുരങ്കത്തിനു പല ഭാഗങ്ങളുണ്ട്. ത്രീഡി ദൃശ്യം പോലെ. എല്ലാ ഭാഗത്തെയും സ്ഥിതി വിശദമായി പഠിക്കേണ്ടതുണ്ട്. എല്ലാം പോസിറ്റീവായാണ് മുന്നോട്ടുപോകുന്നത്.

∙താങ്കളുടെ ടീം മുഴുവൻ ഇവിടെയെത്തിയിട്ടുണ്ടോ?

ഉവ്വ്. ഹിമാലയൻ മലനിരകളിൽ പ്രവർത്തിച്ചു പരിചയമുള്ള ഏറ്റവും മികച്ച സംഘമാണ് സ്ഥലത്തുള്ളത്. ഒപ്പം, വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുമായി രക്ഷാദൗത്യം സംബന്ധിച്ചു ചർച്ചയും നടത്തുന്നുണ്ട്. ലോകം മുഴുവൻ ഇവിടെയുണ്ട്.

∙രക്ഷാദൗത്യം വൈകുന്നതിൽ ആശങ്കയുണ്ടോ ?

ഞങ്ങൾക്ക് അതിവേഗം തീരുമാനങ്ങളെടുത്തു മുന്നോട്ടുനീങ്ങേണ്ടതുണ്ട്. തീർച്ചയായും എല്ലാ തൊഴിലാളികളും പുറത്തെത്തിയിരിക്കും.

English Summary:

Arnold Dix about Uttarkashi Tunnel Rescue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com