ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് മുൻ അധ്യക്ഷരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ പ്രതിപ്പട്ടികയിലുള്ള നാഷനൽ ഹെറൾഡ് കേസിൽ 751.9 കോടി രൂപയുടെ ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) താൽക്കാലികമായി കണ്ടുകെട്ടി. 

ഡൽ‍ഹിയിലെ ഹെറൾഡ് ഹൗസ് ഉൾപ്പെടെ അസോഷ്യേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എജെഎൽ) 661.69 കോടിയുടെ സ്ഥാവര ആസ്തിയും എജെഎലിന്റേതായി യങ് ഇന്ത്യൻ എന്ന കമ്പനിയുടെ പക്കലുള്ള 90.21 കോടിയുടെ ഓഹരിയുമാണ് കണ്ടുകെട്ടിയത്. മുംബൈയിലെ നാഷനൽ ഹെറൾ‍ഡ് കെട്ടിടവും ലക്നൗവിലെ നെഹ്റു ഭവനും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നതായാണ് സൂചന.

രാജസ്ഥാൻ, തെലങ്കാന  തിരഞ്ഞെടുപ്പുകൾക്കു ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഇ.ഡിയുടെ നടപടി. കെട്ടിച്ചമച്ച കേസിൽ നാണംകെട്ട പ്രതികാര രാഷ്ട്രീയമാണ ബിജെപി കളിക്കുന്നതെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു.

English Summary:

751 crore property attached by Enforcement Directorate in National Herald case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com