ADVERTISEMENT

ശ്രീനഗർ ∙ ജമ്മുവിലെ രജൗറിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 2 ഓഫിസർമാർ അടക്കം 4 സൈനികർക്കു വീരമൃത്യു. ഒരു മേജർ അടക്കം 2 പേർക്കു ഗുരുതമായി പരുക്കേറ്റു. പരുക്കേറ്റവരെ ഉധംപുരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പാരാ സ്പെഷ്യൽ ഫോഴ്സിലെ ക്യാപ്റ്റൻ എം.വി.പ്രഞ്ജാൽ, ക്യാപ്റ്റൻ ശുഭം എന്നിവരും ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും ഒരു സൈനികനും ആണ് വീരമൃത്യു വരിച്ചത്. ധർമശാലിലെ ബാജി മാൽ കാട്ടിൽ ഒളിച്ച 2 ഭീകരരെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് സൈനികർക്ക് ജീവൻ നഷ്ടമായത്. സൈനിക നടപടി തുടരുകയാണ്. ഭീകരസംഘം വിദേശികളാണെന്നാണ് സൂചന. അവർക്കും പരുക്കേറ്റിട്ടുണ്ട്. 

ഭീകരരെ കണ്ടതായി സൂചന ലഭിച്ചതിനെ തുടർന്നാണ് സൈന്യവും പൊലീസും കാട്ടിൽ തിരച്ചിൽ തുടങ്ങിയത്. സേനാസംഘത്തിനു നേരെ ഭീകരർ വെടിയുതിർത്തതോടെ ബുധനാഴ്ച രാവിലെ ഏറ്റുമുട്ടൽ തുടങ്ങി. പൂഞ്ചിലും രജൗറിയിലും ഏപ്രിൽ 20, മേയ് 5 തീയതികളിൽ നടന്ന ഏറ്റുമുട്ടലുകളിൽ 10 സൈനികർ വീരമൃത്യു വരിച്ചിരുന്നു. ജമ്മു മേഖലയിൽ ഈ വർഷം മാത്രം 25 ഭീകരരെ വധിച്ചു. 15 സൈനികർക്കാണ് ഈ കാലയളവിൽ ജീവഹാനി സംഭവിച്ചത്. രജൗറിയെയും പൂഞ്ചിനെയും വേർതിരിക്കുന്ന പീർ പ‍ഞ്ചാൽ മലനിരകളാണ് ഭീകരർ ഒളിത്താവളമായി ഉപയോഗിക്കുന്നത്. ശ്രീനഗറിൽ 2 ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

English Summary:

Encounter with terrorists in Jammu, four soldiers including two officers martyred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com