ADVERTISEMENT

ഹൈദരാബാദ് ∙ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു എന്ന കെസിആറിനെ പ്രചാരണവേദികളിൽ കോൺഗ്രസ് ‘കാളീശ്വരം കറപ്ഷൻ റാവു’ എന്നു പരിഹസിക്കുന്നു. ബിആർഎസിന്റെ ചിഹ്നമായ കാറിൽ സർക്കാരിന്റെ പിടിപ്പുകേടുകൾ പതിച്ചു കോൺഗ്രസ് പ്രചാരണവാഹനമാക്കി. കാളീശ്വരം പദ്ധതി കെസിആറിനു കുടുംബത്തിനും പണമുണ്ടാക്കാനുള്ള വഴിയാണെന്ന് ആരോപിച്ച്  ‘കാളീശ്വരം എടിഎമ്മുകൾ’ സ്ഥാപിച്ചു. 

വ്യത്യസ്ത പ്രചാരണത്തിന് പാർട്ടിയുടെ ‘വാർ റൂം’ ചുമതലയുമായി കോൺഗ്രസ് ദേശീയ നേതൃത്വം തെലങ്കാനയിലേക്ക് അയച്ചത് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവും മുൻ ഐപിഎസ് ഓഫിസറുമായ ഡോ. അജോയ് കുമാറിനെയാണ്. അവിഭക്ത ബിഹാറിന്റെ ഭാഗമായിരുന്ന ജാംഷഡ്പുരിൽ വ്യവസായികൾ മാഫിയകളെ കൊണ്ടു പൊറുതിമുട്ടിയിരിക്കെ രക്ഷകനായി അവതരിച്ച അതേ അജോയ് കുമാർ.

മാഫിയ ശല്യം അവസാനിപ്പിക്കാൻ പറ്റിയൊരു ഉദ്യോഗസ്ഥനെ അയച്ചു നൽകാമോയെന്ന് ടാറ്റ സീറ്റിൽ എംഡി ജെ.ജെ. ഇറാനി അന്നത്തെ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനോടു ചോദിച്ചു. പട്ന സിറ്റി എസ്പിയായിരുന്ന ഡോ. അജോയിയെ നിയോഗിച്ചതോടെ ജാംഷഡ്പുർ ക്ലീനായി. ജാർഖണ്ഡ് വികാസ് മോർച്ചയിലൂടെ എംപിയായി പിന്നീട് കോൺഗ്രസിലെത്തിയ പഴയ ‘എൻകൗണ്ടർ സ്പെഷലിസ്റ്റ്’.  അജോയ് കുമാർ സംസാരിക്കുന്നു: 

സംസ്ഥാനത്തെ കോൺഗ്രസിന്റെ സ്ഥിതി എന്താണ് ?

ബിആർഎസിനെക്കൊണ്ട് ആളുകൾക്ക് മടുത്തിരിക്കുന്നു. സംസ്ഥാനത്ത് 8000 പേർ ആത്മഹത്യ ചെയ്തപ്പോൾ ഭൂഗർഗ നീന്തൽക്കുളം ഉണ്ടാക്കി രസിക്കുകയായിരുന്നു മുഖ്യമന്ത്രിയും കുടുംബവും.

കോൺഗ്രസിനു പോരായ്മകൾ ഇല്ലെന്നാണോ?

പോരായ്മകൾ ഉണ്ട്. കൂടുതൽ മെച്ചപ്പെടേണ്ട മണ്ഡലങ്ങളുമുണ്ട്. ഇത് ആഭ്യന്തരമായി ചർച്ച ചെയ്താണ് പാർട്ടി സംസ്ഥാനത്തു മുന്നേറിയത്. കർണാടകയിൽ കോൺഗ്രസിനുണ്ടായതു മാന്ത്രികവിജയമാണ്. അതു തെലങ്കാനയിൽ ആവർത്തിക്കും.

പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ അതൃപ്തിയുണ്ടല്ലോ?

ബിആർഎസ് ഉൾപ്പെടെ മറ്റു പാർട്ടികൾ നൽകിയതിനെക്കാൾ പ്രാതിനിധ്യം എല്ലാ വിഭാഗങ്ങൾക്കും കോൺഗ്രസ് നൽകിയിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിന്റെ ആദ്യം ഉയർന്ന പ്രശ്നങ്ങൾ പരിഹരിച്ച് എല്ലാവിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകി.

English Summary:

Ajoy Kumar Congress's 'encounter specialist' in Telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com