ADVERTISEMENT

ന്യൂഡൽഹി ∙ സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. രാജസ്ഥാനിൽ ഭൂരിപക്ഷം സർവേകളും ബിജെപി ഭരണം പ്രവചിച്ചപ്പോൾ, സമീപകാലത്ത് കൃത്യത പാലിച്ച ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ കോൺഗ്രസിനു നേരിയ മുൻതൂക്കം പ്രവചിച്ചു. മിസോറമിൽ ഭരണകക്ഷിയായ എംഎൻഎഫും മറ്റൊരു പ്രാദേശിക കക്ഷിയായ സെഡ്പിഎമ്മും തമ്മിൽ വാശിയേറിയ പോരാട്ടമാണെന്ന സൂചനകളാണുള്ളത്. ത്രിശങ്കുസഭ വന്നാൽ, സെഡ്പിഎമ്മുമായി ചേർന്നു സർക്കാരുണ്ടാക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നുണ്ട്.

exit-poll

8 പോളുകളിൽ മധ്യപ്രദേശിൽ നാലെണ്ണം വീതം കോൺഗ്രസിനും ബിജെപിക്കും മുൻതൂക്കം പ്രവചിച്ചു. രാജസ്ഥാനിൽ ആറെണ്ണം ബിജെപിക്കും രണ്ടെണ്ണം കോൺഗ്രസിനും മേൽക്കൈ നൽകുന്നു. ഛത്തീസ്ഗഡിൽ  കോൺഗ്രസ് തുടരുമെന്ന് എല്ലാവരും പ്രവചിക്കുന്നു. തെലങ്കാനയിലും ഭൂരിപക്ഷം സർവേകളും കോൺഗ്രസിനൊപ്പമാണ്.

English Summary:

Five States Election: Exit Poll Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com