ADVERTISEMENT

ഹൈദരാബാദ് ∙ തെലങ്കാനയിലെ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ കോൺഗ്രസിന്റെ താരപ്രചാരകനായിരുന്ന മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ ജൂബിലി ഹിൽസിൽ ബിആർഎസിന്റെ മഗന്തി ഗോപിനാഥിനോട് 16,337 വോട്ടുകൾക്കു പരാജയപ്പെട്ടു. ഇവിടെ നിന്ന്  2 തവണ ജയിച്ച വി.വിഷ്ണുവർധൻ റെഡ്ഡിയെന്ന പിവിആറിനെ ഒഴിവാക്കിയാണ് അസ്ഹറിനു സീറ്റ് നൽകിയത്.

കോൺഗ്രസിന്റെ പഴയകാല നേതാവ് ജനാർദൻ റെഡ്ഡിയുടെ മകനാണ് പിവിആർ. 2009 ൽ 2.80 ലക്ഷം വോട്ടുകൾക്കു ജയിച്ച പിവിആർ തെലങ്കാന രൂപീകരണത്തിനു ശേഷമുള്ള 2 തിരഞ്ഞെടുപ്പിലും മഗന്തി ഗോപിനാഥിനോടു തോറ്റു. യുപിയിലെ മൊറാദാബാദിൽ നിന്ന് 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച അസ്ഹറുദ്ദീൻ 2014ൽ രാജസ്ഥാനിലെ സവായ്‌മധോപ്പുർ മണ്ഡലത്തിൽ പരാജയപ്പെട്ടു. 

English Summary:

Mohammad Azharuddin lost in Jubilee Hills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com