ഹിന്ദി ഹൃദയഭൂമിലെ ബിജെപിയുടെ ജയം; താരം മോദി
Mail This Article
∙ ബിജെപിയെയും ജനങ്ങളെയും കൂട്ടിച്ചേർക്കുന്ന ഏറ്റവും വലിയ കണ്ണി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്ന് ആവർത്തിക്കുന്ന ഫലം
∙ നിരന്തരം ജനങ്ങളോടു സംവദിക്കുന്ന, അവർക്കൊപ്പം നിൽക്കുന്ന നേതാവെന്ന പ്രതിഛായ ഫലപ്രദമായി ഉപയോഗിച്ചു.
∙ ക്ഷേമപദ്ധതികളിലൂന്നിയുള്ള രാഷ്ട്രീയം പറഞ്ഞത് വിജയം കണ്ടു. 80 കോടി ജനങ്ങൾക്കു സൗജന്യ റേഷൻ 5 വർഷത്തേക്കു കൂടിയെന്ന വാഗ്ദാനവും ഗോത്രവർഗക്കാർക്കും വിശ്വകർമജർക്കുമുള്ള പ്രത്യേക പദ്ധതികളും വോട്ടായി മാറി.
∙ കോൺഗ്രസ് സംസ്ഥാന നേതാക്കളെ അമിതമായി വിശ്വസിച്ചപ്പോൾ, ബിജെപി വിശ്വാസമർപ്പിച്ചത് കേന്ദ്ര നേതാക്കളിൽ.
∙ ഡബിൾ എൻജിൻ സർക്കാർ എന്ന വാഗ്ദാനം ജനങ്ങളിലേക്കെത്തിക്കാൻ ബിജെപിയുടെ സംഘടനാ സംവിധാനത്തിനു കഴിഞ്ഞു. കേന്ദ്രസർക്കാരും സംസ്ഥാനത്തെ ബിജെപി സർക്കാരും ചേർന്ന കൂട്ടായ വികസനമെന്ന മുദ്രാവാക്യത്തിനു ലഭിച്ചത് വലിയ സ്വീകാര്യത.