ADVERTISEMENT

ന്യൂഡൽഹി ∙ കുഴ‍ഞ്ഞുവീണുള്ള മരണം ഒഴിവാക്കുന്നതിൽ നിർണായകമായ ഹൃദയസ്പന്ദന ശ്വസന പുനരുജ്ജീവന പ്രക്രിയ (കാർഡിയോ പൾമണറി റെസസിറ്റേഷൻ –സിപിആർ) പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നു രാജ്യമെമ്പാടും പ്രത്യേക പരിശീലന സെഷനുകൾ സംഘടിപ്പിക്കും. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി കേരളത്തിൽ 48 കേന്ദ്രങ്ങളിൽ നടക്കും. ഇന്നു രാജ്യത്താകെ 10 ലക്ഷം പേർക്കു പരിശീലനം നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. മെഡിക്കൽ കോളജുകൾ, ഫാർമസി, നഴ്സിങ് കോളജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണിത്.

English Summary:

CPR training for ten lakh people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com