ADVERTISEMENT

ന്യൂഡൽഹി ∙ സുപ്രധാന കേസുകൾ പരിഗണിച്ചിരുന്ന ബെഞ്ചുകൾ മാറ്റി പുതിയ ബെഞ്ചുകളെ നിയോഗിക്കുന്ന റജിസ്ട്രിയുടെ രീതിയിൽ അതൃപ്തിയറിയിച്ചു മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനു തുറന്ന കത്തെഴുതി.

മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യം, ഭരണഘടനാ സ്ഥാപനങ്ങളുടെ നടത്തിപ്പിലെ പ്രശ്നം ഇവയുമായി ബന്ധപ്പെട്ട പ്രധാന കേസുകളിൽ ജഡ്ജിമാരെ മാറ്റുന്നതിലെ അതൃപ്തിയാണു കത്തിലുള്ളത്. കേസ് പരിഗണിച്ചിരുന്ന ജഡ്ജിമാർ ചുമതലയിൽ തുടരവേ ഇവരെ മാറ്റുന്നത് എന്തിനാണെന്നു ദവെ ചോദിച്ചു. സുപ്രീം കോടതിയുടെ ചട്ടങ്ങൾക്ക് എതിരാണ് ഈ രീതിയെന്നും പരാതിയുണ്ട്. ബെഞ്ച് നിശ്ചയിക്കുന്ന ആളെന്ന നിലയിൽ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു പരിഹാരം കാണണമെന്ന ആവശ്യമാണു കത്തിലുള്ളത്. 

ചീഫ് ജസ്റ്റിസിനെ നേരിട്ടു കാണാൻ കഴിയാത്തതുകൊണ്ടാണു തുറന്ന കത്ത് എഴുതേണ്ടി വന്നതെന്നും ദവെ വ്യക്തമാക്കുന്നു.

English Summary:

Senior Lawyer Dyshyant Dave writes open letter to Chief Justice of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com