ADVERTISEMENT

∙ കോഴ ആരോപണത്തിന്റെ പേരിൽ പാർലമെന്റ് പുറത്താക്കുന്ന 14–ാമത്തെ എംപിയാണ് മഹുവ മൊയ്ത്ര.

∙ പുറത്തായത് 12 ലോക്സഭാംഗങ്ങളും 2 രാജ്യസഭാംഗങ്ങളും.

∙ 1951 സെപ്‌റ്റംബർ – ബോംബെയിൽ നിന്നുള്ള കോൺഗ്രസ് അംഗം എച്ച്.ജി.മുദ്‌ഗലിന്റെ അംഗത്വം ഇടക്കാല പാർലമെന്റ് റദ്ദാക്കി. സഭയിൽ ചോദ്യം ചോദിക്കാനായി ബോംബെ ബുള്ള്യൻ മർച്ചന്റ്‌സ് (സ്വർണം - വെള്ളി വ്യാപാരി) അസോസിയേഷനിൽ നിന്നു 2,000 രൂപ വാങ്ങിയെന്നാണു കുറ്റം.

∙ 2005 ഡിസംബർ – കോബ്രാപോസ്റ്റ് എന്ന മാധ്യമപ്രവർത്തക കൂട്ടായ്മ ലോക്സഭയിലെ 10 അംഗങ്ങളും രാജ്യസഭയിലെ ഒരംഗവും ചോദ്യങ്ങൾക്കു പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നു. 11 പേരെയും പുറത്താക്കി. ഇത് സുപ്രീംകോടതിയും ശരിവച്ചു.

പുറത്തായ 11 പേർ ഇവർ

അണ്ണാ സാഹിബ് എം.കെ. പാട്ടീൽ (ബിജെപി)

വൈ.ജി.മഹാജൻ (ബിജെപി)

ചന്ദ്രപ്രതാപ് സിങ് (ബിജെപി)

പ്രദീപ് ഗാന്ധി (ബിജെപി)

സുരേഷ് ചാന്ദൽ (ബിജെപി)

രാജാറാം പാൽ (ബിജെപി)

നരേന്ദ്രകുമാർ ഖുഷ്‌വാഹ (ബിജെപി)

ലാൽചന്ദ്ര കോൽ (ബിഎസ്പി),

രാംസേവക് സിങ് (കോൺഗ്രസ്),

മനോജ് കുമാർ (ആർജെഡി, 10 പേരും ലോക്‌സഭാംഗങ്ങൾ)

ഛത്രപാൽ സിങ് ലോബ (ബിജെപി, രാജ്യസഭാംഗം)

∙ 2006 ഫെബ്രുവരി – എംപി ഫണ്ട് അനുവദിക്കാൻ കൈക്കൂലി ചോദിച്ചതിന് രാജ്യസഭാംഗം സാക്ഷി മഹാരാജ് (സമാജ്‌വാദി പാർട്ടി) പുറത്തായി.

English Summary:

Mahua Moitra: 14th MP to be expelled from Parliament over corruption allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com