രാജസ്ഥാൻ, മധ്യപ്രദേശ് മുഖ്യമന്ത്രി: തീരുമാനം നാളെ
Mail This Article
ന്യൂഡൽഹി ∙ രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിയാരെന്ന് നാളെ അറിയാം. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി നിയമസഭാകക്ഷി യോഗം നാളെ ചേരും. ഛത്തീസ്ഗഡിൽ ഇന്നു പ്രഖ്യാപനമുണ്ടായേക്കും. അവിടെ ഇന്നാണു നിയമസഭാകക്ഷി യോഗം.
രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ ഓരോരുത്തരായി വിളിച്ച് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഇന്നലെ രാത്രി മുതൽ ചർച്ച ആരംഭിച്ചിട്ടുണ്ട്. വസുന്ധര രാജെയ്ക്ക് എംഎൽഎമാർക്കിടയിൽ വലിയ പിന്തുണയുള്ള സാഹചര്യത്തിലാണിതെന്ന് അറിയുന്നു. കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ രാജ്നാഥ് സിങ്ങിനെ അവിടെ നിരീക്ഷകനായി നിയോഗിച്ചതും വസുന്ധരയെ അനുനയിപ്പിക്കാനാണെന്നു സൂചനയുണ്ട്.
ഛത്തീസ്ഗഡിൽ ഗോത്രവർഗത്തിൽനിന്നും മധ്യപ്രദേശിൽ മുൻവർഷങ്ങളിലേതുപോലെ ഒബിസി വിഭാഗത്തിൽനിന്നും രാജസ്ഥാനിൽ ഠാക്കൂർ വിഭാഗത്തിൽനിന്നും മുഖ്യമന്ത്രിയുണ്ടാകുമെന്നാണ് പാർട്ടിക്കുള്ളിലെ പ്രചാരണം. രാജസ്ഥാനിൽ താൻ മുഖ്യമന്ത്രിപദത്തിനായി രംഗത്തില്ലെന്ന് ബാബാ ബാലക്നാഥ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.