ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി 71 പേർക്കു സസ്പെൻഷൻ ലഭിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി അന്തസ്സിനു കോട്ടം തട്ടുന്നവിധം പ്രവർത്തിച്ചെന്ന ആരോപണത്തിലാണു കൂടുതൽ സസ്പെൻഷനുകളും. 17–ാം ലോക്സഭയിൽ നിന്ന് ഏറ്റവും കൂടുതൽ സസ്പെൻഷൻ കിട്ടിയത് തൃശൂർ എംപി ടി.എൻ.പ്രതാപനാണ്. അഞ്ചാം തവണയാണു പ്രതാപനെ സസ്പെൻഡ് ചെയ്യുന്നത്.

2019 നവംബറിൽ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു വിധി അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാരോപിച്ചുള്ള ബഹളത്തിനിടെയായിരുന്നു ആദ്യ സസ്പെൻഷൻ. ആ വർഷം ഡിസംബറിൽ ഉന്നാവ് വിഷയത്തിലും 2020 മാർച്ചിൽ പൗരത്വ ഭേദഗതി സമരവുമായി ബന്ധപ്പെട്ട വിഷയത്തിലും സസ്പെൻഡ് ചെയ്യപ്പെട്ടു. 2022 ജൂലൈയിൽ വിലക്കയറ്റവിഷയത്തിലും സസ്പെൻഷൻ ലഭിച്ചു. ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവർക്കു 3 തവണയും ബെന്നി ബഹനാനും രമ്യ ഹരിദാസിനും 2 തവണയും സസ്പെൻഷൻ ലഭിച്ചു. ജ്യോതിമണിക്കും മണിക്കം ടഗോറിനും 3 തവണ വീതവും സസ്പെൻഷനുണ്ടായി.

English Summary:

Second Modi government has suspended 71 people so far

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com