ശിവസേനയിലെ തർക്കം: നിയമസഭാ സ്പീക്കർക്ക് ജനുവരി 10 വരെ സമയം
Mail This Article
×
ന്യൂഡൽഹി ∙ ശിവസേനയിലെ തർക്കവുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷവും ഏക്നാഥ് ഷിൻഡെ പക്ഷവും പരസ്പരം നൽകിയ അയോഗ്യത നോട്ടിസുകളിൽ തീരുമാനമെടുക്കാൻ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർക്ക് ജനുവരി 10 വരെ സുപ്രീം കോടതി സമയം അനുവദിച്ചു.
നടപടികൾ ഈ മാസം 20നു തീരുമെങ്കിലും ഒരു ലക്ഷത്തിൽപരം രേഖകൾ പരിശോധിക്കാനുണ്ടെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും സ്പീക്കർക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
ഈ മാസം 31നകം തീരുമാനം വേണമെന്നായിരുന്നു കോടതി നേരത്തേ നിർദേശിച്ചിരുന്നത്. തീരുമാനം വൈകുന്നതിൽ സ്പീക്കറെ വിമർശിക്കുകയും ചെയ്തിരുന്നു. ശിവസേനയിലെയും എൻസിപിയിലെയും അംഗങ്ങൾ കൂറുമാറിയതിനെ തുടർന്നാണ് പാർട്ടിക്കുള്ളിൽ അവകാശത്തർക്കം രൂപപ്പെട്ടത്.
English Summary:
Maharashtra speaker to decide on pleas against Eknath Shinde MLAs by January 10
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.