ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുകയാണ് ബിജെപിയെന്നും ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമാണിതെന്നും സിപിഎം പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടി. ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നിരസിച്ചതു വിശദീകരിക്കുകായിരുന്നു പിബി. 

മതവിശ്വാസങ്ങളെ മാനിക്കുകയും വ്യക്തികൾക്ക് അവരുടെ വിശ്വാസം പുലർത്താനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാർട്ടിനയം. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയുമടക്കം പങ്കെടുക്കുന്ന ചടങ്ങാണിത്. രാജ്യത്തെ സർക്കാർ സംവിധാനങ്ങൾക്ക് മതപരമായ ബന്ധം പാടില്ലെന്നതും നിഷ്പക്ഷത വേണമെന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്– സിപിഎം വ്യക്തമാക്കി. 
സിപിഎമ്മിനെതിരെ വിഎച്ച്പി
പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സിപിഎം നിലപാടിനെ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) വിമർശിച്ചു. രാമനിലേക്കും ഭാരതത്തിലേക്കും മടങ്ങിയെത്താ‍ൻ വിഎച്ച്പി സിപിഎമ്മിനോട് ആവശ്യപ്പെട്ടു. രാമന്റെ പേരുള്ള ഒരാൾ അയോധ്യയിലേക്ക് വരില്ലെന്നാണ് വിവരം. രാഷ്ട്രീയ എതിർപ്പ് മനസ്സിലാക്കാം. എന്നാൽ, സ്വന്തം പേരിനോടു തന്നെ വിദ്വേഷമുള്ള ആൾക്ക് കമ്യൂണിസ്റ്റാകാനേ കഴിയുള്ളുവെന്നു സീതാറാം യച്ചൂരിയെ ഉന്നമിട്ട് വിഎച്ച്പി വക്താവ് വിനോദ് ബൻസൽ സമൂഹമാധ്യമമായ ‘എക്സിൽ’ കുറിച്ചു.

English Summary:

Controversy over Ayodhya invite to Sitaram Yechury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com