ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിൽ പുകയാക്രമണം നടത്തിയ കേസിലെ പ്രതികൾ കൃത്യത്തിനു മുൻപ് സംഘം ചേർന്നയിടങ്ങളിലും സാധനസാമഗ്രികൾ വാങ്ങിയ സ്ഥലങ്ങളിലും കൊണ്ടുപോയി ഡൽഹി പൊലീസ് തെളിവെടുത്തു. മുഖ്യ പ്രതികളായ സാഗർ ശർമ, ഡി.മനോരഞ്ജൻ എന്നിവരെയാണ് പുകക്കുറ്റികളും ദേശീയ പതാകകളും വാങ്ങിയ സദർ ബസാർ, പാർലമെന്റിലേക്ക് എത്തുന്നതിനു മുൻപ് ഒത്തുചേർന്ന ഇന്ത്യ ഗേറ്റ് പരിസരം എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തത്.

പാർലമെന്റിലേക്കു കയറുന്നതിനു മുൻപ് പ്രതികൾ ജനങ്ങൾക്ക് ഇന്ത്യ ഗേറ്റിൽ ദേശീയ പതാകകൾ വിതരണം ചെയ്തിരുന്നു.  ഇന്ത്യ ഗേറ്റിനു ശേഷം ന്യൂ ഫ്രണ്ട്സ് കോളനിക്കു സമീപം പ്രതികൾ ഒത്തുചേർന്ന മഹാറാണിബാഗിലും കൊണ്ടുപോയി. ഇവിടെയിരുന്നാണ് പദ്ധതിക്ക് അന്തിമരൂപം നൽകിയതെന്നാണ് പൊലീസ് പറയുന്നത്. സാഗറിനും മനോരഞ്ജനും പുറമേ നീലം ആസാദ്, അമോൽ ഷിൻഡെ, ലളിത് ഝാ, മഹേഷ് കുമാവട് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 13നായിരുന്നു ലോക്സഭയിൽ അതിക്രമം നടന്നത്. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 

നീലം ആസാദിന്റെ ഹർജി തള്ളി

അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നും വക്കീലിനെ കാണാൻ അനുവദിക്കുന്നില്ലെന്നും കാണിച്ചുള്ള ഹർജി പെട്ടെന്നു പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ നീലം ആസാദ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജനുവരി 3ന് കേസ് കേൾക്കാമെന്നു കോടതി പറഞ്ഞു. ജനുവരി 5നാണ് നീലമടക്കമുള്ള പ്രതികളുടെ പൊലീസ് റിമാൻഡ് അവസാനിക്കുന്നത്. നേരത്തെ എഫ്ഐആർ കോപ്പി നീലത്തിനു നൽകണമെന്ന വിചാരണക്കോടതിയുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

English Summary:

Taking evidence with accused in parliament smoke attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com