എംപിമാരുടെ കൂട്ട സസ്പെൻഷൻ: പരിശോധന അടുത്തയാഴ്ച
Mail This Article
×
ന്യൂഡൽഹി ∙ കഴിഞ്ഞ സമ്മേളനത്തിനിടെ, പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത നടപടി അടുത്തയാഴ്ച ഇരുസഭകളുടെയും പ്രിവിലേജ് കമ്മിറ്റികൾ പരിശോധിക്കും. രാജ്യസഭയുടേത് 9നും ലോക്സഭയുടേത് 12നുമാണ് യോഗം ചേരുക.
ആകെ 146 പേരെ സ്‍സ്പെൻഡ് ചെയ്തെങ്കിലും (ലോക്സഭയിൽ 100, രാജ്യസഭയിൽ 46) ലോക്സഭയിലെ 3 പേരുടെയും രാജ്യസഭയിലെ 11 പേരുടെയും വിഷയമാണ് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കുന്നത്. പ്രതിഷേധിക്കുന്നതിനിടെ ഗുരുതര അച്ചടക്കലംഘനം കാട്ടിയതിനാണ് ഇവരുടെ കാര്യം പ്രിവിലേജ് കമ്മിറ്റികൾക്കു വിട്ടത്.
English Summary:
Mass suspension of MPs: Review next week
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.