ADVERTISEMENT

ന്യൂഡൽഹി ∙ സസ്പെൻഡ് ചെയ്ത ദേശീയ ഗുസ്തി ഫെഡറേഷനെ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു ജൂനിയർ ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ചു. ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ സമരം ചെയ്ത സാക്ഷി മാലിക്കിനും ബജ്‌രംഗ് പുനിയയ്ക്കുമെതിരെ ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സഞ്ജയ് സിങ് അധ്യക്ഷനായ സമിതിയെ 10 ദിവസത്തിനുള്ളിൽ പുന​ഃസ്ഥാപിച്ചില്ലെങ്കിൽ അർജുന പുരസ്കാരം തിരിച്ചു നൽകുമെന്നാണ് ജൂനിയർ താരങ്ങളും പരിശീലകരും പറഞ്ഞത്.

ഫെഡറേഷൻ സസ്പെൻഡ് ചെയ്തതിനു പിന്നാലെ അഡ്ഹോക് കമ്മിറ്റിക്കും കായിക മന്ത്രാലയത്തിനുമെതിരെ സഞ്ജയ് സിങ്ങും സംഘവും രംഗത്തുവന്നിരുന്നു. ജൂനിയർ താരങ്ങളുടെ പ്രതിഷേധം ഇവരുടെ അറിവോടെയാണെന്ന് ആരോപണമുണ്ട്.

English Summary:

Protest banner against Sakshi Malik and Bajrang Punia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com